കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ : തിരുവല്ല ഡിവിഷൻ കമ്മിറ്റി കുടുംബ സംഗമം നടത്തി

തിരുവല്ല :
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമം ടെലിവിഷൻ ഡിബേറ്റർ അഡ്വക്കേറ്റ് എൻ ലാൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം എൻ മധു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പ്രകാശ്, ട്രഷറർ എം എ സന്തോഷ്, മാഗസിൻ കൺവീനർ അനിൽ കെ പി, ബിബിൻ ബാബു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles