കിണർ വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

റാന്നി : കിണർ വൃത്തിയാക്കുന്നതിനിടെ
ബോധരഹിതനായ യുവാവിനെ റാന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. കീക്കൊഴൂർ കുളങ്ങര ഷിബോയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായി കിണറ്റിൽ കുടുങ്ങിയ കീക്കൊഴൂർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി (63) യെയാണ് റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി അതിസാഹസികമായി രക്ഷപെടുത്തിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജീവിൻ്റെ നേതൃത്വത്തിൽ എത്തിയ ടീം ഫയർ ആൻഡ് റെസ്ക്യൂ അംഗം കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങുകയും ആളെ കരക്കെത്തിക്കുകയും ചെയ്‌തു. കടുത്ത ചൂടും കിണറ്റിൽ ഓക്‌സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഴഞ്ഞുവീണ ആള് ഉടൻതന്നെ റാന്നി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles