പീഡന പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ച കേസ്:പ്രതി രാഹുൽ ഈശ്വറിനെ കോടതി നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം :പീഡനപരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ കോടതി നാളെ വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാഹുൽ ഈശ്വർ നൽകിയ ജാമ്യാപേക്ഷ ഡിസംബർ 6ന് ജില്ലാ കോടതി പരിഗണിക്കും. അഡീഷണൽ സിജെഎം കോടതിയായിരുന്നു കേസ് പരിഗണിച്ചത്.

Advertisements

ഗൂഢാലോചനയുണ്ടോയെന്ന സംശയം പരിശോധിക്കാനും രാഹുലിന്റെ ഓഫിസിൽ പരിശോധന നടത്തുന്നതിനുമായി പൊലീസ് മുന്നോട്ടുവച്ച അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് കസ്റ്റഡി അനുവദിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വറെ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ അദ്ദേഹം നിരാഹാര സമരത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം ആറ് പേരെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവയിൽ പരമാവധി രണ്ട് വർഷം തടവുശിക്ഷ ലഭിക്കാമെന്നാണ് നിയമം.

പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, അതേ പേരിലുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. പാലക്കാട് സ്വദേശിയായ ഒരു വ്ലോഗറാണ് ആറാം പ്രതി. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Hot Topics

Related Articles