കോട്ടയം : കോട്ടയം നാട്ടകം മുളങ്കുഴയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്.ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് 12 മുക്കാലോട് കൂടിയാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Advertisements
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മുളങ്കുഴ ജംഗ്ഷനിൽ ഗതാഗത തടസ്സവും ഉണ്ടായി.രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം യുഡിഎഫ് കൺവീനറും മുൻ കൗൺസിലർ കൂടിയായ അനീഷ് വരമ്പിനകം കൗൺസിൽ കെ ശങ്കരൻ എന്നിവരും നേതൃത്വം നൽകി.


