അയോഗ്യത നീങ്ങി ; എം.പി യായി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്

ദില്ലി: സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനത്തിന്റെ ഭാഗമായി പാർലമെന്റ് സമ്മേളനത്തിനു ശേഷം രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, സുപ്രീം കോടതി വിധി വന്നിട്ടും രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ സ്പീക്കറെ അറിയിക്കും.

Advertisements

നാളെ രാവിലെ വരെ തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇന്നലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ കാണാൻ സ്പീക്കർ തയ്യാറായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാൽ ചോദിച്ചു.

Hot Topics

Related Articles