കൊച്ചി : റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോള്‍ ജയസൂര്യ- മിഥുൻ മാനുവല്‍ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളില്‍ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ ആയിരുന്നു. വീക്കെൻഡ് അവസാനിക്കുന്ന ഞായറാഴ്ച കൂടെ പിന്നിടുമ്പോള്‍ 4 ദിവസം നീണ്ട ആദ്യ വീക്കെൻഡ് കൊണ്ട് ചിത്രം 90 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹൻലാല്‍ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമത് എത്താൻ ആട് 3ക്ക് സാധിച്ചു. മോഹൻലാല്‍ നായകനായ “തുടരും”, കല്യാണി പ്രിയദർശന്റെ “ലോക” എന്നീ ചിത്രങ്ങളെ ലിസ്റ്റില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ആട് 3 രണ്ടാമത് എത്തിയത്.
കേരളത്തിന് പുറത്ത് ഗള്‍ഫ് മാർക്കറ്റില്‍ യുഎഇയില്‍ ആണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്നത് ആദ്യ രണ്ടു ദിനം കൊണ്ട് ഗള്‍ഫില്‍ നിന്ന് മാത്രം 20 ഗ്രോസ് ചിത്രം പിന്നിട്ടിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേള്‍ഡ് മാർക്കറ്റിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഇതോടെ ആദ്യ 5 ദിനം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിലും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 19നു എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാള്‍ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നല്‍കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവല്‍, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

