സാങ്കേതിക തകരാർ: ഖത്തർ സൈനിക ഹെലികോപ്റ്റർ കടലില്‍ തകർന്ന് വീണു : ആറ് പേർ മരിച്ചു 

ദോഹ: സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തർ സൈനിക ഹെലികോപ്റ്റർ കടലില്‍ തകർന്ന് വീണ് ആറ് പേർ മരിച്ചു. ഹെലികോപ്റ്ററില്‍ ആകെ ഏഴുപേർ ഉണ്ടായിരുന്നുവെന്നും കാണാതായ ഒരാള്‍ക്കായി പ്രത്യേക സംഘത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ചോ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ പതിവ് പരിശോധനകള്‍ക്കിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിക്കുകയും ഇത് രാജ്യത്തിന്റെ സമുദ്രാതിർത്തിയില്‍ തകർന്നുവീഴാൻ കാരണമാവുകയും ചെയ്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം എക്സില്‍ കുറിച്ചു.

Advertisements

സാങ്കേതിക തകരാർ അല്ലാതെ അപകടത്തിന് പിന്നിലെ മറ്റ് കാരണങ്ങളെക്കുറിച്ച്‌ നിലവില്‍ വിവരങ്ങളില്ല. അപകടം ഏതെങ്കിലും ആക്രമണത്തിന്റെ ഫലമാണെന്നതിനും യാതൊരു സൂചനയുമില്ല. മേഖലയില്‍ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.

Hot Topics

Related Articles