സുഹൃത്തുക്കള്‍ക്കൊപ്പം റിസോർട്ടില്‍ മുറിയെടുത്ത് താമസിച്ചയാള്‍ മരിച്ച നിലയില്‍; മരിച്ച നിലയിൽ കണ്ടെത്തിയത് എടവിലങ് സ്വദേശിയെ 

പറവൂർ: സുഹൃത്തുക്കള്‍ക്കൊപ്പം റിസോർട്ടില്‍ മുറിയെടുത്ത് താമസിച്ചയാള്‍ മരിച്ച നിലയില്‍. എടവിലങ്ങ് കുഞ്ഞിമാക്കാൻപുരയ്ക്കല്‍ കുമാരന്റെ മകൻ സന്തോഷാണ് (48) മരിച്ചത്. പുത്തൻവേലിക്കരയിലെ ഷെല്‍സ് റിവേറിയ എന്ന റിസോർട്ടില്‍ എട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ച താമസിച്ച സന്തോഷിനെ ഞായർ രാവിലെ എട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisements

മുറിയില്‍ സുഹൃത്തായ എടവിലങ്ങ് നടുവില വീട്ടില്‍ സലീഷും ഉണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ സുഹൃത്തുക്കള്‍ സന്തോഷ് ഉണരാതിരുന്നതിനാല്‍ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണു മരിച്ചു കിടക്കുകയാണെന്ന് മനസിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉറക്കത്തില്‍ തന്നെ മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഞാറയ്ക്കല്‍ ജിവിഎച്ച്‌എസ്‌എസിലെ ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎല്‍ഒയുമാണ്. സംസ്കാരം പിന്നീട്. ഭാര്യ: അഡ്വ.സജിത. മകള്‍: അരുന്ധതി (വിദ്യാർഥിനി).

Hot Topics

Related Articles