കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ് , പാതിയപ്പള്ളി വെസ്റ്റ് , ക്നാനായ പള്ളി , സന്തോഷ് ക്ലബ് , മൂഴിപ്പാറ , കുഴിമറ്റം , കുഴിമറ്റം പള്ളി എന്നി ട്രാൻസ്ഫോർകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യതി മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാവാലച്ചിറ  ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എംആർഎഫ് പമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, കാട്ടിപ്പടി, മലകുന്നം, പയ്യപ്പാടി, ആറാട്ടുചിറ തച്ചു കുന്ന്, ആക്കാംകുന്ന് എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇല്ലിമൂട്, മുല്ലശ്ശേരി, ശോഭ ഓയിൽ മിൽ, ഗായത്രി റബ്ബർ കമ്പനി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേപ്പുറം, പൊത്തൻപുറം, ഇലകൊടിഞ്ഞി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ ഇളപ്പാനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, മെയിന്റനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  *കരിക്കാട് ടോപ്* ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ   രാവിലെ 9 മുതൽ അഞ്ചുവരെ   വൈദ്യുതി ഭാഗികമായി  മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്‌ക്കമ്പനി ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം, ശസ്തങ്കൽ, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles