ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റും പ്രവർത്തകരും പാർട്ടി വിട്ടു മാതൃ സംഘടന ജനതാദൾ എസിലേക്ക്

കടുത്തുരുത്തി: ആർ.ജെ. ഡി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ 50 ഓളം പാർട്ടി പ്രവർത്തകരും രാജിവെച്ച് മാതൃ സംഘടന ആയ ജനതാ ദൾ ( എസ് ) ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

Advertisements

ജില്ലയിൽ ആർ. ജെ. ഡി. യാതൊരുവിധ പാർട്ടി പ്രവർത്തനങ്ങൾ നടത്താതത്തിലും, ജില്ല പ്രസിഡന്റ് സണ്ണി തോമസിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ആണ് ആർ. ജെ. ഡി. കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ഒന്നാകെ, മുഴുവൻ പ്രവർത്തകരും ജനതാ ദൾ എസ് ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്റ് ടോമി മ്യാലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി വത്സൻ മറ്റം, രാഷ്ട്രീയ യുവ ജനതാ ദൾ നിയോജകമണ്ഡലം പ്രസിഡന്റ് സുനിഷ് പി. പൗലോസ്, രാഷ്ട്രീയ മഹിളാ ജനതാ ദൾ നിയോജകമണ്ഡലം പ്രസിഡന്റ് ബിജിമോൾ എം. എൻ, സെക്രട്ടറി പ്രമീള മോഹൻ, ട്രഷറർ മോളി ടീച്ചർ, സോജൻ മരങ്ങോലി, അഖിൽ വി. ടി, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Hot Topics

Related Articles