ഡൽഹി : അവസാന ഓവർ വരെ നീണ്ട ആവേശത്തിനൊടുവിൽ ആർ സി ബിയെ അഞ്ച് വിക്കറ്റിന് കീഴടക്കി ഡൽഹി. ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 175/8 എന്ന സ്കോര്‍ ആര്‍സിബി നേടിയപ്പോൾ , ഒരു പന്ത് ബാക്കി നിൽക്കെ ഡൽഹി നാല് വിക്കറ്റ് നഷ്ടമാക്കി 179 റൺ നേടി. ബാംഗ്ലൂരിന് എതിരെ ആറ് വിക്കറ്റിൻ്റെ വിജയം ആണ് ഡൽഹി നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂരിന് വേണ്ടി ഫില്‍ സാള്‍ട്ട് 38 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ 26 റണ്‍സ് നേടിയ ടിം ഡേവിഡ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. വിരാട് കോഹ്ലി 13 പന്തില്‍ 19 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 18 റണ്‍സും നേടി പുറത്താകുകയായിരുന്നു. സാള്‍ട്ട് പുറത്താകുമ്പോള്‍ 10.4 ഓവറില്‍ 105 റണ്‍സാണ് ആര്‍സിബി നേടിയത്. തുടര്‍ന്ന് വന്ന താരങ്ങളില്‍ ടിം ഡേവിഡ് മാത്രം റണ്‍സ് നേടിയപ്പോള്‍ 70 റണ്‍സാണ് ആര്‍സിബി നേടിയത്. ടിം ഡേവിഡ് അഞ്ചാം വിക്കറ്റായി പുറത്താകുമ്പോള്‍ 15.2 ഓവറില്‍ 146/5 എന്ന നിലയിലായിരുന്നു ആര്‍സിബി. ഡല്‍ഹിയ്ക്ക് വേണ്ടി ലുംഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ 18 ന് മൂന്ന് എന്ന നിലയിൽ തകർന്ന ശേഷം ആണ് ഡൽഹി പിടിച്ച് കയറി വന്നത്. ആദ്യ രണ്ട് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ഡൽഹിയെ തകർത്തത്. ആദ്യ ഓവറിൽ നിസങ്കയെയും (1) , രണ്ടാം ഓവറിൽ കരുൺ നായരെയും (5) , റിസ്വവി ( 2) യെയും പുറത്താക്കിയാണ് ഭുവനേശ്വർ ആഞ്ഞടിച്ചത്. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച കെ എൽ രാഹുൽ (57) സാവധാനം കളി തട്ടി എടുത്തു. അര സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം രാഹുലിനെ ക്രുണാൽ പാണ്ഡ്യ പുറത്താക്കി. എന്നാൽ , അക്സർ പട്ടേലും (26) സ്റ്റബ്സും (60) ചേർന്ന് കളി ഡൽഹിക്ക് അനുകൂലമാക്കി. അക്സർ പട്ടേൽ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ കളത്തിൽ എത്തിയ മില്ലർ (22) അവസാന ഓവറിൽ രണ്ട് സിക്സും ഫോറും പറത്തി കളി ഡൽഹിയ്ക്ക് അനുകൂലമാക്കി.

