ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്; ഉത്തരവ് ഇറക്കി ഗതാഗത വകുപ്പ്; പദ്ധതി പൂർത്തിയാക്കുക 12 വര്‍ഷം കൊണ്ട്

തിരുവനന്തപുരം: ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. തത്വത്തിൽ അനുമതി നൽകുന്നതായി ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയായിരിക്കും. പദ്ധതി കേന്ദ്രത്തെ അറിയിക്കും. ക്ലിയറന്‍സുകള്‍ക്കായി ചര്‍ച്ച നടത്തും.  

Advertisements

1,92,780 കോടിയാണ് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. അതിവേഗ റയിൽപാതയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ആര്‍ആര്‍ടിഎസ് ഉത്തരവ്.

Hot Topics

Related Articles