കോട്ടയത്തിന് പുതിയ ആർ.ടി.ഒ എത്തുന്നു; ഡി.ജയരാജ് കോട്ടയം ആർ.ടി.ഒ ആകും; ടോജോ എം തോമസ് അസി.ട്രാൻസ്‌പോർട്ട് കമ്മിഷണർ

കോട്ടയം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കോട്ടയത്തിന് പുതിയ ആർ.ടി.ഒ എത്തുന്നു. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഡി.ജയരാജാണ് കോട്ടയത്തെ പുതിയ ആർ.ടി.ഒ. ആലപ്പുഴയിൽ ജയരാജിന് പകരം ടി.എം ജെർസണെയും നിയമിച്ചു. നിലവിൽ തിരുവനന്തപുരം ആർ.ടി.ഒ ആയിരുന്ന ടോജോ എം തോമസിനെ അസി.ട്രാൻസ്‌പോർട്ട് കമ്മിഷണറായി നിയമിച്ചിട്ടുണ്ട്. ജെബി ഐ. ചെറിയാനാണ് പുതിയ കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. അസി.ട്രാൻസ്‌പോർട്ട് കമ്മിഷണർ വി.ജോയിയെ മലപ്പുറം ആർ.ടി.ഒ ആയി നിയമിച്ചിട്ടുണ്ട്. മലപ്പുറം ആർ.ടി.ഒ ഷഫീഖിന് മൂവാറ്റുപുഴയിൽ ആർ.ടി.ഒ ആയി നിയമനം നൽകിയിട്ടുണ്ട്. ജയേഷ് കുമാർ എം.കെയാണ് പുതിയ തിരുവനന്തപുരം ആർ.ടി.ഒ.

Advertisements
കോട്ടയം ആർ.ടി.ഒ ഡി.ജയരാജ്
അസി.ട്രാൻസ്‌പോർട്ട് കമ്മിഷണർ ടോജോ എം തോമസ്

Hot Topics

Related Articles