ശബരിമല സ്വർണ്ണക്കൊള്ള;പദ്മകുമാറിന്‍റെ വിഷയത്തിൽ സിപിഎം ഇതുവരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട്‌:ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണം നടത്തി. ഒരേ വിഷയത്തിൽ രണ്ടുതവണ നടപടി എടുക്കാനാകില്ലെന്നും, എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം നേതാവ് പദ്മകുമാറിനെതിരെ പാർട്ടി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സിപിഎം ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നത്, നേതാക്കൾക്കെതിരെ മൊഴി പുറത്തുവരുമെന്ന ഭയത്താലാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

Advertisements

പാലക്കാട്ടെ സിപിഎമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമൊത്ത് സഹകരിച്ചത് പാർട്ടി നേതൃത്ത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിനെത്തോടനുബന്ധിച്ച് യുഡിഎഫ് വിപുലീകരണത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ടീം യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതികളും പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ യുഡിഎഫ് പിന്തുണ സ്വീകരിച്ചിട്ടുണ്ടെന്നും, സുന്നി സംഘടനകൾക്ക് തങ്ങളുടെ നിലപാട് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പാലക്കാട് നഗരസഭയിൽ ‘വിസ്മയങ്ങൾ’ ഉണ്ടാകും, ബിജെപിയെ താഴെയിറക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു

Hot Topics

Related Articles