ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുമായി മുഖ്യമന്ത്രി ഒരേ വേദിയിൽ;മുഖ്യമന്ത്രിക്കൊപ്പം പോറ്റി പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പൊലീസിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് ഉദ്ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പം വേദിയിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ താക്കോൽ കൈമാറുന്ന സമയത്ത് മുഖ്യമന്ത്രിക്കൊപ്പം പോറ്റി സമീപത്ത് നിൽക്കുന്നതും, പി. ശശിയുമായി കൈ കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.മുഖ്യമന്ത്രിയോടും ഉണ്ണികൃഷ്ണൻ പോറ്റിയോടും ബന്ധപ്പെട്ട് പുറത്തുവന്ന രണ്ട് ചിത്രങ്ങളിൽ ഒന്ന് എഐ സൃഷ്ടിച്ചതാണെന്നും, രണ്ടാമത്തെ ചിത്രത്തിന്റെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവി പിടിക്കുന്നതുപോലെയുള്ള ചിത്രം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് പ്രചരിപ്പിച്ചതാണെന്നും അത് എഐ ചിത്രമാണെന്നുമാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം.

Advertisements

പോറ്റിയുടെ അടുത്തുകൂടെ മുഖ്യമന്ത്രി നടന്നു പോകുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങളിലും അന്വേഷണം നടക്കുമെന്നും, ആ കൂടിക്കാഴ്ചയ്ക്ക് ആരാണ് അപ്പോയിന്റ്മെന്റ് നൽകിയതെന്ന ചോദ്യത്തിൽ അടൂർ പ്രകാശിന് മറുപടിയില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.അതേസമയം, മുഖ്യമന്ത്രിയെ കാണുന്നതിന് മുൻപേ മുഖ്യമന്ത്രി തന്നെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് യോജിക്കാത്ത പരാമർശങ്ങളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനുമൊക്കെയായി വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ചിത്രങ്ങളാണ് രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇന്ധനമാകുന്നത്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉൾപ്പെടെ കേസിൽ അറസ്റ്റിലായതോടെയാണ്, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ചിത്രം ഉയർത്തി സിപിഎം നേതാക്കൾ ആരോപണങ്ങൾ ഉന്നയിച്ചത്.മറുപടിയായി മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിയും വിഷയത്തിൽ പ്രതികരിച്ചതോടെ വിവാദം കൂടുതൽ കടുപ്പം പിടിച്ചു.ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശനവുമായി രംഗത്തെത്തി.‘ഇന്നലെ മന്ത്രി ശിവൻകുട്ടി പറഞ്ഞത് സോണിയ ഗാന്ധിയുടെ കൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടിക്കൊടുക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് എന്താണെന്ന് ശിവൻകുട്ടി പറയാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കും അദ്ദേഹത്തിനും ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ മന്ത്രിമാർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുണ്ടാകണം’ – ചെന്നിത്തല പറഞ്ഞു.പിന്നാലെ മുഖ്യമന്ത്രിയും വിശദീകരണവുമായി രംഗത്തെത്തി.

‘സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും, സ്വർണം വിറ്റതായി കണ്ടെത്തിയ ഗോവർദ്ധനും സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഒരു ചിത്രത്തിൽ ഗോവർദ്ധനിൽ നിന്ന് സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്നു. മറ്റൊരു ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ കൈയിൽ എന്തോ കെട്ടിക്കൊടുക്കുന്നു.ആ ചിത്രങ്ങളിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയും ആറ്റിങ്ങൽ എംപി അടൂർ പ്രകാശും സോണിയ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം എങ്ങനെ ഒരുക്കപ്പെട്ടു?’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Hot Topics

Related Articles