തിരുവനന്തപുരം നഗരസഭയിൽ അഴിമതി ആരോപണം; മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പുതിയ മേയറിന് ആദ്യ പരാതിയെത്തി

തിരുവനന്തപുരം:പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.വി രാജേഷിന് ലഭിച്ച ആദ്യ പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ.ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. മുൻ കോണ്‍ഗ്രസ് കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നല്‍കിയത്.ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നഗരസഭയില്‍ നടന്ന വിവിധ താല്‍ക്കാലിക നിയമനങ്ങളില്‍ സ്വജനപക്ഷപാതം നടന്നുവെന്നാണ് പ്രധാന ആരോപണം. എസ് എസ് ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങള്‍ക്ക് പാർട്ടി സെക്രട്ടറിയേറ്റില്‍ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിൻവാതില്‍ നിയമനം നടത്തിയതിലും,കെട്ടിടനികുതി തട്ടിപ്പ്,വാഹന ഇൻഷുറൻസ് മെയിൻറനൻസ് തട്ടിപ്പ് തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ശ്രീകുമാർ പരാതിയില്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles