സത്യപ്രതിജ്ഞയിൽ ചട്ടലംഘനം;തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് സിപിഎം;വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം:തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം ഉണ്ടായതായി ആരോപിച്ച് സിപിഎം കോടതിയെ സമീപിക്കാൻ തീരുമാനം. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമനടപടി. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടത്തിയ 20 അംഗങ്ങളുടെ വോട്ടുകൾ അസാധുവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.മേയർ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന സത്യപ്രതിജ്ഞയിൽ ചട്ടം ലംഘിച്ചതായാണ് സിപിഎമ്മിന്റെ ആരോപണം. ബലിദാനിയുടെ പേരിൽ ഉൾപ്പെടെ ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം നേതാവ് എസ്.പി. ദീപക് പറഞ്ഞു. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളുടെ വോട്ട് മാത്രമേ സാധുവായി കണക്കാക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ബിജെപി, യുഡിഎഫ് അംഗങ്ങളായ 20 പേർ ചട്ടം ലംഘിച്ചതായും ഇവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.അതേസമയം, തിരുവനന്തപുരം മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. 51 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. ബിജെപിയിലെ 50 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന് 17 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു.കൗൺസിലിൽ ആകെ 97 വോട്ടുകളാണ് സാധുവായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒപ്പിടലിലെ പിഴവ് കാരണം കോൺഗ്രസിലെ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവായി. കെ.ആർ. ക്ലീറ്റസിന്റെയും ലതികയുടെയും വോട്ടുകളാണ് റദ്ദാക്കപ്പെട്ടത്. കൗൺസിലിലെ മുതിർന്ന അംഗമാണ് കെ.ആർ. ക്ലീറ്റസ്.വി.വി. രാജേഷിന്റെ പേര് എം.ആർ. ഗോപനാണ് നിർദേശിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

Hot Topics

Related Articles