രാഹുകാലം തീരാതെ ഓഫീസിൽ കയറില്ല; നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാത്തിരിപ്പ്;പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സന്റെ വിശ്വാസ നിലപാട് ചർച്ചയാകുന്നു

പെരുമ്പാവൂർ:രാഹുകാലം കഴിയാതെ ഓഫീസിൽ പ്രവേശിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ.പെരുമ്പാവൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് സ്ഥാനാർഥി കെ. എസ്. സംഗീതയാണ് രാഹുകാലം അവസാനിച്ചശേഷമേ ഓഫീസിൽ പ്രവേശിക്കൂ എന്ന നിലപാട് സ്വീകരിച്ചത്.11.15 ഓടെ സംഗീതയുടെ സത്യപ്രതിജ്ഞ പൂർത്തിയായിരുന്നുവെങ്കിലും, ഉച്ചയ്ക്ക് 12 മണിവരെയായിരുന്നു രാഹുകാലം. ഇത് കഴിയാതെ താൻ ഓഫീസിൽ കയറില്ലെന്ന് സംഗീത ഉറച്ചുനിന്നതോടെയാണ് ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് മുക്കാൽ മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നത്.ഇതിനിടെ ചെയർപേഴ്സൺ സ്ഥാനത്ത് ചുമതലയേൽക്കാനുള്ള നടപടികൾ വൈകുകയും ചെയ്തു.

Advertisements

രാഹുകാലം അവസാനിച്ചതിന് ശേഷമാണ് സംഗീത ഓഫീസിൽ പ്രവേശിച്ച് ഔദ്യോഗിക ചുമതല ഏറ്റെടുത്തത്.29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 11 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നഗരസഭയിലെ രണ്ട് എൻഡിഎ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

Hot Topics

Related Articles