കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ നേതൃത്വം;സംസ്ഥാനത്ത് നഗരസഭകളെ ഇനി ഇവർ നയിക്കും; കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു

തിരുവനന്തപുരം:സംസ്ഥാനത്ത് കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണസമിതികൾ ചുമതലയേറ്റു. ആറ് കോർപ്പറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. വിവിധ രാഷ്ട്രീയ മുന്നണികളിൽ നിന്നുള്ള സ്ഥാനാർഥികൾ മേയർ, ചെയർമാൻ, ചെയർപേഴ്സൺ പദവികൾ ഏറ്റെടുത്തു.കോർപ്പറേഷനുകളിൽ തിരുവനന്തപുരം മേയറായി വി.വി. രാജേഷ്, കൊല്ലത്ത് എ.കെ. ഹഫീസ്, കൊച്ചിയിൽ മിനി മോൾ, തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ, കോഴിക്കോട് ഒ. സദാശിവൻ, കണ്ണൂരിൽ അഡ്വ. പി. ഇന്ദിര എന്നിവർ ചുമതലയേറ്റു. കണ്ണൂർ കോർപ്പറേഷനിൽ പി. ഇന്ദിരയ്ക്ക് 36 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ വി.കെ. പ്രകാശിനിക്ക് 15 വോട്ടും ബിജെപി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് നാല് വോട്ടും ലഭിച്ചു. എസ്ഡിപിഐ കൗൺസിലർ കെ. സമീറ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Advertisements

നഗരസഭകളിൽ പുതിയ ചെയർമാൻമാർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ ജില്ലയിലെ തലശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ 32 വോട്ടുകൾ നേടി ചെയർമാനായി. കുന്നംകുളം നഗരസഭയിൽ എൽഡിഎഫിന്റെ സൗമ്യ അനിലൻ 18 വോട്ടുകൾ നേടി ചെയർപേഴ്സണായി. യുഡിഎഫിന്റെ മിഷാ സെബാസ്റ്റ്യന് 10 വോട്ടും ബിജെപിയുടെ ഗീതാ ശശിക്ക് 7 വോട്ടും ലഭിച്ചു. ആർഎംപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കായംകുളം നഗരസഭയിൽ യുഡിഎഫിലെ മുസ്ലിം ലീഗ് അംഗം ശരത് ലാൽ ബെല്ലാരി ചെയർമാനായി അധികാരമേറ്റു. തൃക്കാക്കര നഗരസഭയിൽ റാഷിദ് ഉള്ളംപിള്ളി 29 വോട്ടുകൾ നേടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലിയിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അംഗം റീത്താ പോൾ ചെയർപേഴ്സണായി.

ആലപ്പുഴ നഗരസഭയിൽ മോളി ജേക്കബ് ചെയർപേഴ്സണായി. മൂവാറ്റുപുഴയിൽ ജോയ്സ് മേരി ആൻറണി 20 അംഗങ്ങളുടെ പിന്തുണയോടെ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു.

മലബാറിലും മധ്യകേരളത്തിലും മാറ്റങ്ങൾ

പൊന്നാനിയിൽ സിപിഐഎമ്മിന്റെ സി.വി. സുധ, നിലമ്പൂരിൽ കോൺഗ്രസിന്റെ പത്മിനി ഗോപിനാഥ്, തിരൂരിൽ കീഴേടത്തിൽ ഇബ്രാഹിം ഹാജി, പെരിന്തൽമണ്ണയിൽ സുരയ്യ ഫാറൂഖ്, മലപ്പുറത്ത് റിനിഷ റഫീഖ്, മഞ്ചേരിയിൽ വല്ലാഞ്ചിറ അബ്ദുൽ മജീദ്, കോട്ടക്കലിൽ കെ.കെ. നാസർ, താനൂരിൽ നസ്‌ല ബഷീർ, പരപ്പനങ്ങാടിയിൽ പി. സുബേദ, വളാഞ്ചേരിയിൽ ഹസീന വട്ടോളി, തിരൂരങ്ങാടിയിൽ സി.പി. ഹബീബ, കൊണ്ടോട്ടിയിൽ യു.കെ. മമ്മദീശ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഷൊർണൂരിൽ എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമലയെ അധ്യക്ഷയായി തെരഞ്ഞെടുത്തു. ചെങ്ങന്നൂരിൽ മനീഷ് കീഴാമഠം ചെയർമാനായി. ഈരാറ്റുപേട്ടയിൽ ലീഗ് കൗൺസിലർ വി.പി. നാസർ അധ്യക്ഷനായി.

മറ്റു നഗരസഭകൾ

പട്ടാമ്പിയിൽ ടി.പി. ഷാജി ചെയർപേഴ്സണായി. ചേർത്തലയിൽ എസ്. സോബിൻ ചെയർമാനായി. ഹരിപ്പാട് വൃന്ദ എസ്. കുമാർ അധ്യക്ഷയായി. വൈക്കത്ത് അബ്ദുൽ സലാം റാവുത്തർ, ആറ്റിങ്ങലിൽ എം. പ്രദീപ്, പയ്യോളിയിൽ എൻ. സാഹിറ എന്നിവരും ചുമതലയേറ്റു.കോതമംഗലം നഗരസഭയിൽ കോൺഗ്രസിലെ ഭാനുമതി രാജു ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗൺസിലിൽ 23 വോട്ടുകളാണ് ഭാനുമതി രാജുവിന് ലഭിച്ചത്.

Hot Topics

Related Articles