ചെന്നൈ: സഞ്ജുവിനെ മാത്രം വിജയത്തിന് ആശ്രയിക്കുന്നുവെന്ന പേരുദോഷം മാറ്റ് ചെന്നൈ സൂപ്പർ കിംങ്സ്. സീസണിൽ രണ്ടാം തവണയും മുംബൈയെ തോൽപ്പിച്ച് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്ക് ചെന്നൈ ഉയർന്നു. കാർത്തിക് ശർമ്മയും ക്യാപ്റ്റൻ റിതുരാജും നേടിയ അർദ്ധ സെഞ്ച്വറികളാണ് ചെന്നൈയ്ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. തോൽവിയോടെ മുംബൈ പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തന്നെ തുടരും. ഏഴു വിക്കറ്റ് നഷ്ടമാക്കി മുംബൈ ഉയർത്തിയ 159 ന് എതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ചെന്നൈ 160 റൺ നേടി.
ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി നമന്‍ ധിര്‍ (37 പന്തില്‍ 57) മാത്രമാണ് തിളങ്ങിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ 37 റണ്‍സെടുത്തു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്. മോശം തുടക്കമായിരുന്നു മുംബൈക്ക്. രണ്ടാം ഓവറില്‍ തന്നെ വില്‍ ജാക്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. പിന്നീട് റിക്കിള്‍ട്ടണ്‍ – ധിര്‍ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിക്കിള്‍ട്ടണെ പുറത്താക്കി നൂര്‍ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവ് (21) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. തിലക് വര്‍മയും (5) വന്നത് പോലെ മടങ്ങി. തൊട്ടുപിന്നാലെ ധിറും പവലിയനിലെത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് ആവട്ടെ (23 പന്തില്‍ 18) വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. റോബിന്‍ മിന്‍സാണ് (5) പുറത്തായ മറ്റൊരു താരം. കൃഷ് ഭഗത് (3), ട്രന്റ് ബോള്‍ട്ട് (7) പുറത്താവാതെ നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ മികച്ച ടച്ച് കിട്ടിയെങ്കിലും സഞ്ജുവിന് അധികം ആയുസുണ്ടായിരുന്നില്ല. ബുംറയുടെ ആദ്യ ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ വിൽ ജാക്സ് ക്യാച്ച് നഷ്ടമാക്കിയെങ്കിലും അവസാന പന്തിൽ റിക്കിൾട്ടണിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. ഒൻപത് പന്തിൽ 11 റൺ മാത്രമായിരുന്നു സഞ്ജുവിൻ്റെ സമ്പാദ്യം. പിന്നാലെ വെടിക്കെട്ട് അടിയുമായി കളം നിറഞ്ഞ ഉർവി പട്ടേൽ, 12 പന്തിൽ24 റണ്ണെടുത്ത് നിൽക്കെ ഗൻസഫാറിന് വിക്കറ്റ് നൽകി. പിന്നാലെയാണ് കാർത്തിക് ശർമ്മയും (പുറത്താകാതെ 54), ഗെയ്ജ്വാഗും (പുറത്താകാതെ 67 ) ക്രീസിൽ ഒരുമിച്ചത്. ഇരുവരും ചേർന്നുള്ള അപരാജിത സഖ്യം ചെന്നൈയ വിജയിപ്പിച്ച ശേഷമാണ് മടങ്ങിയത്.

