ആർ.എസ്.എസ്സിനെ ആദരിച്ചുകൊണ്ട് നാണയവും സ്റ്റാമ്പും പുറത്തിറക്കിയത് പിൻവലിക്കണം: എസ്ഡി പിഎ

രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർ.എസ്.എസ്) ആദരിച്ചുകൊണ്ട് നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തെ എസ്.ഡി.പി.ഐ ശക്തമായി അപലപിച്ചു. ഈ നടപടി രാജ്യത്തിന് നാണക്കേടും ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള അനാദരവുമാണ്.

Advertisements

ഫാഷിസ്റ്റ്, നാസി പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആർ.എസ്.എസ്, എന്നും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കാനുമാണ് പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ്സിന് യാതൊരു പങ്കുമില്ല; മറിച്ച്, ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് അത് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുകയാണുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരമൊരു സംഘടനയെ ആദരിക്കുന്നത്, അസംഖ്യം ഇന്ത്യക്കാർ ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മൂല്യങ്ങളെ തകർക്കുന്നതിന് തുല്യമാണ്.

ആർ.എസ്.എസ്സിന്റെ പേരിൽ പുറത്തിറക്കിയ നാണയവും സ്റ്റാമ്പും കേന്ദ്ര ഗവൺമെന്റ് ഉടൻ പിൻവലിക്കണമെന്നും, ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുർബലപ്പെടുത്തുന്ന ശക്തികളെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

മുഹമ്മദ് ഷെഫി
ദേശീയ വൈസ് പ്രസിഡന്റ്
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

Hot Topics

Related Articles