ശബരിമല തീർത്ഥാടനം: പ്രത്യേക എംഎൽഎ ഓഫീസ് എരുമേലിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

എരുമേലി : ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയുംനേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.തീർത്ഥാടന കാലം അവസാനിക്കും വരെ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, നേതൃത്വം വഹിക്കുന്നതിനും എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് ആരംഭിക്കുന്നതാണെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എരുമേലി സെൻട്രൽ ജംഗ്ഷനിലെ ക്രസന്റ് ബിൽഡിങ്ങിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സംസ്ഥാന സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

ഉദ്ഘാടനത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. തീർത്ഥാടനത്തിന് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും, ഇതിനായി എല്ലാ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു എംഎൽഎ ഓഫീസ് വഴി ഏകോപിപ്പിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഹരിത ചട്ടങ്ങൾ പാലിക്കുന്നതിന് പ്രത്യേകം ജാഗ്രത പുലർത്തും. തീർത്ഥാടകർ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടികളും സ്വീകരിക്കും.

Hot Topics

Related Articles