സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന സമ്മേളനവും പുരസ്കാര വിതരണവും 28-ന് ഏറ്റുമാനൂരിൽ 

 ഏറ്റുമാനൂർ: കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 28-ന് രാവിലെ10 -ന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  സമ്മേളനത്തിന്റെഉദ്ഘാടനവും പുരസ്കാര വിതരണവും തിരുവഞ്ചൂർരാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും.  ലീഡേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം .എൽ .എ . ക്ക് ലീഡേഴ്സ് ഫോറത്തിന്റെ പുരസ്കാരവും പ്രശസ്തി പത്രവും നൽകി ആദരിക്കും.

Advertisements

മാക്ടാ ചെയർമാനും സിനിമ സംവിധായകനും, സത്യജിത്ത് റെ  പുരസ്കാര ജേതാവുമായ ജോഷി മാത്യുവിനെ മെമെന്റോ നൽകി ആദരിക്കും.  സമ്മേളനത്തിൽ എം പി മാരായ  അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് , ആന്റോ ആന്റണി, അഡ്വക്കേറ്റ് മോൻസ് ജോസഫ് എം.എൽ.എ, മുൻ മന്ത്രി കെ. സി. ജോസഫ്, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് എക്സ് എംഎൽഎ, മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ജി. രാമൻ നായർ, ഡോക്ടർ ജോർജ് ചക്കച്ചേരി, കവിയൂർ ബാബു തുടങ്ങിയവർ സംസാരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്ക് 2പി.എം ന് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. മുൻകൂട്ടി രജിസ്റ്റർ രജിസ്റ്റർ ചെയ്തവർക്കാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുന്നത്. പത്ര സമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ ബി രാജീവ്, കവിയൂർ ബാബു, കരുൺ കൃഷ്ണകുമാർ, മാത്യു മൈക്കിൾ, ജോസഫ് പീറ്റർ  തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles