എസ് എഫ് ഐ സമരത്തെ നേരിടാൻ കെ കെ റോഡ് ഉപരോധിച്ച് പോലീസ് : കോട്ടയം നഗരത്തിൽ ജനം വലഞ്ഞു: വൻ ഗതാഗതക്കുരുക്ക്

കോട്ടയം : എസ് എഫ് ഐ സമരത്തെ നേരിടാൻ പോലീസ് ബാരിക്കേഡ് ഉയർത്തി കെ കെ റോഡ് ഉപരോധിച്ചതോടെ കോട്ടയത്ത് ജനം വലഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് കോട്ടയം നഗരത്തിൽ കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി റോഡ് തടഞ്ഞതോടെ കോട്ടയം നഗരത്തിലെ റോഡുകളിൽ എല്ലാം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കെ കെ റോഡിൽ കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉയർത്തിയാണോ പോലീസ് ഗതാഗതം തടഞ്ഞത്. ഇതോടെ കളക്ടറേറ്റിനുള്ളിലൂടെയും ഇടവഴികളിലൂടെയും എല്ലാം വാഹനം തിരിച്ചുവിട്ടു. ഈ വഴികളിലൂടെ യാതൊരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങൾ കടന്നുവന്നതോടെ നഗരം പൂർണമായും ഗതാഗതക്കുരുക്കിലായി. രാവിലെ 10.30 ന് ആരംഭിക്കും എന്നറിയിച്ച മാർച്ച് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ല. ഇതോടെ നഗരം കുരുക്കിൽ വലഞ്ഞു.

Advertisements

Hot Topics

Related Articles