തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്ഖർ അറിയിച്ചു.സംസ്ഥാനത്ത് എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികൾ നിശ്ചിത സമയക്രമത്തിൽ തുടരുകയാണെന്നും രാഷ്ട്രീയ പാർട്ടികളുമായുള്ള ആലോചനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പ് ദിനമായ ഡിസംബർ 9നാണ് കരട് പട്ടിക പുറത്തിറങ്ങുക എന്നതിനെതിരെ, വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്നാവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് എസ്‌ഐആർ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പാർട്ടിക്കളുമായി പ്രത്യേക യോഗം വിളിച്ചത്.ബിഎൽ ഒ അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമായത് ജോലി സമ്മർദ്ദമെന്ന സിപിഎം ആരോപിച്ചു, ഗ്രാമങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് സുരക്ഷ ഒരുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷൻ ഫോമുകളും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട് പല ബിഎൽഒ മാർക്ക്100 ശതമാനം ഫോമുകൾ ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞിരിക്കുകയാണ്.എന്നാൽ താമസം മാറ്റിയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ കണക്കെടുപ്പിനെ തുടർന്ന് ഏകദേശം ഒരു ലക്ഷം പേർക്ക് ഫോം നൽകാനായിട്ടില്ലെന്നാണു വിലയിരുത്തൽ.


