ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന് ഹൈക്കോടതി നിർദേശം:ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എസ്‌ഐടി തീരുമാനിച്ചു. ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്.ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വകുപ്പിലേക്ക് ഏതെങ്കിലും അപേക്ഷ നൽകിയിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

Advertisements

ഇതിന്റെ ഭാഗമായി ദേവസ്വം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ നിന്ന് വിശദമായ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ഈ ബന്ധത്തിന്റെ സ്വഭാവം കേസിലെ പ്രതിപാദ്യ വിഷയങ്ങളിൽ നിർണായകമായി പ്രതിഫലിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകാനിരിക്കുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കേസിന്റെ ദിശ നിശ്ചയിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നാണ് സൂചന.

Hot Topics

Related Articles