അടിയം ഗുരുദേവ ക്ഷേത്രത്തിൽപുന പ്രതിഷ്ഠയും13-ആമതുപ്രതിഷ്ഠവാർഷികആഘോഷചടങ്ങുകളും 

തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 221അടിയം ശാഖയിലെ ഗുരുദേവക്ഷേത്രപ്രതിഷ്ഠയുടെ 13-ആമത് വാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ.എസ് ഡി സുരേഷ്ബാബു ഉൽഘാടനം ചെയ്തു.ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ്‌  ജനറൽ സെക്രട്ടറിശുഭആംഗാനന്ദ സ്വാമികൾപ്രതിഷ്ഠദിനസന്ദേശവുംഅനുഗ്രഹപ്രഭാഷണവും നടത്തി. പറവൂർ രാകേഷ് തന്ത്രികൾ, രാജേഷ് ശാന്തി എന്നിവർ ക്ഷേത്രചടങ്ങുകൾക്ക് നേതൃത്വം നൽകി. 

നാല് ദിവസങ്ങളായി സർവ്വ ഐശ്വര്യ പൂജ, ഗുരുപൂജ, ആചര്യ വരണം, മഹാഗണപതി ഹോമം, ദീപാരാധന, പ്രസാദം ഊട്ട് എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു.ശാഖാ പ്രസിഡന്റ്‌ വി കെ രഘുവരൻ അദ്ധ്യക്ഷതവഹിച്ചു. കെ എസ് അജീഷ്കുമാർ, രാജിദേവരാജൻ,ജിനൻചേരുവിൽ,സലിജ അനിൽകുമാർ, സുരേഷ് ബാബു പവിത്രം, സുമചന്ദ്രൻ, പ്രമീള പ്രസാദ്,രാധാമണി ലാലപ്പൻ,ബിജു പുത്തൻതറ, കാർത്തികേയൻ, കൃഷ്ണകുമാരി, വത്സ ആദർശ് പ്രദീപ്‌,തുടങ്ങിയവർ പ്രസംഗിച്ചു.ശാഖ സെക്രട്ടറി വി എം വിജയൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം കെ ബി കുഞ്ഞുമോൻ കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles