എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് ശാഖയിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ

എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് ശാഖയിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 6.45 ന് പൂജവയ്പ്പ്. സെപ്റ്റംബർ 30 ചൊവ്വാഴ്ച ദുർഗാഷ്ഠമി- പൂജ. ഒക്ടോബർ ഒന്ന് ബുധനാഴ്ച മബഹാനവമി ദിനത്തിൽ വൈകിട്ട് ആറു മുതൽ ആയുധപൂജ. ഒക്ടോബർ രണ്ട് വിജയദശമിദിനത്തിൽ രാവിലെ 05.30 ന് നടതുറക്കൽ, തുടർന്ന് നിർമ്മാല്യദർശനം, ഗുരുപൂജ. രാവിലെ ഏഴിന് ശാരദാപൂജ, പൂജയെടുപ്പ് , വിദ്യാരംഭം എന്നിവ നടക്കും. ഗുരുദേവക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രമേഷ്‌കുമാർ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജനകൾ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.എൻ ഷാജി കളരിയ്ക്കൽ അറിയിച്ചു.

Advertisements

Hot Topics

Related Articles