കോട്ടയം : അരീപ്പറമ്പ് 149-ാം നമ്പർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം 29-3-2026 ഞായറാഴ്ച രാവിലെ 10 മണിക്ക് എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ശാഖായോഗം പ്രസിഡൻ്റ് വി.എസ്. അശോകൻ സ്വാഗതം ആശംസിച്ചു.
എ.ജി. ലതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനുശേഷം ശാഖാസെക്രട്ടറി വി.കെ. മോനിച്ചൻ 2025 ലെ വരവു ചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്നു സെക്രട്ടറി അവതരിപ്പിച്ച 2026 ലെ ബഡ്ജറ്റും യോഗം ഐക്യകണ്ഠേന പാസാക്കി. പുതിയ ഭരണസമിതിയിലേക്ക് സി.എം.മുരളി ചെന്നക്കാട്ട് (പ്രസിഡന്റ്,
കെ.എൻ.സലിമോൻ കുന്നേൽ (വൈസ്പ്രസിഡന്റ് ), വി.കെ.മോനിച്ചൻ (സെക്രട്ടറി)
മാനേജിംഗ് കമ്മറ്റിയംഗങ്ങളായി
ഏ.ജി.ലതീഷ് ആവത്താംകുന്നേൽ, വി.എസ്.അശോകൻ വടക്കേപ്പറമ്പിൽ,
കെ.എസ്.സുമേഷ് പൊടിമറ്റത്തിൽ,
എം.പി.ചന്ദ്രൻ കുന്നേൽ,
എം.സി.ശ്രീകുമാർമൂലയിൽ,
കെ.കെ.സലി കടുപ്പിൽ,
പി.ജി.ഷാജിമോൻ
പുളപ്പുകല്ലുങ്കൽ,
പ്രവീൺ മോഹൻ പ്രണവം എന്നിവരെയും
പഞ്ചായത്ത് കമ്മറ്റിയിലേക്ക്
എ.കെ.മോഹനൻ ആശാരിപറമ്പിൽ,
പി.വി.അർജ്ജുനൻ പൊടിമറ്റത്തിൽ,
എ.കെ.മോഹനൻഎടാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിനു
കെ.എൻ.സലിമോൻ കൃതജ്ഞത രേഖപ്പെടുത്തി.
കോട്ടയം പാറയ്ക്കൽ കടവിൽ ഷാപ്പിനുള്ളിലേയ്ക്ക് വന്ന കാർ തോട്ടിലേയ്ക്ക് മറിഞ് യുവാവ് മരിച്ചു : മരിച്ചത് തോട്ടയ്ക്കാട് സ്വദേശിയായ യുവാവ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം : കോട്ടയം പാറക്കൽ കടവിൽ ധാരാവി ഷാപ്പിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം കൊല്ലാട് പാറക്കൽ കടവ് ഷാപ്പിനുള്ളിൽ എത്തിയ കാർ അതിവേഗം തോട്ടിനുള്ളിലേയ്ക്ക് മറിയുകയായിരുന്നു. ഷാപ്പിനുള്ളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനോടുവിൽ രണ്ടുപേരെ രക്ഷിച്ചു. മൂന്നാമത്തെ വ്യക്തിക്കായി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കോട്ടയത്തുനിന്ന് എത്തിയ രക്ഷാ സേനാ സംഘം വെള്ളത്തിലിറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

