കോട്ടയം : വയോജന പെൻഷൻ -സർക്കാർ വാക്കു പാലിക്കണം
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ
വയോജന പെൻഷൻ 1600 ൽ നിന്നും 2500 രൂപയാക്കി വർധിപ്പിക്കുമെന്ന വാഗ്ദാനം നാലുവർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാനകൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡൻ്റ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ പെൻഷൻ അടിയന്തിരമായി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റെയിൽവേ യാത്ര ക്കൂലിയിൽ വയോജനങ്ങൾക്ക് നൽകിയിരുന്ന ഇളവ് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്നു കാണുന്ന സാമൂഹിക വികസനത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്ത വയോജനങ്ങൾക്കു നൽകിയിരുന്ന ആനുകൂല്യം കോവിഡിൻ്റെ മറവിൽ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയായിരുന്നു. മനുഷ്യനെ മറന്ന് ലാഭം മാത്രം ലക്ഷ്യമാക്കി സർക്കാർ നടത്തിയ നടപടി തിരുത്തണമെന്നും റെയിൽവേ യാത്രക്കൂലി ഇളവ് ഉടൻ പുനസ്ഥാപിക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കെ.കെ. നീലകണ്ഠകുറുപ്പ്, കെ.എൽ.സുധാകരൻ, പി.വിജയമ്മ ,എൻ. സോമശേഖരൻ നായർ, ജോർജ് കുര്യൻ ,സി. വാമദേവ്, ലൈലമ്മ ജോർജ്, സി. വസന്തകുമാർ എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ 10.30 ന് സി.എസ്.ഐ. റിട്രീറ്റ് സെൻ്ററിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് പി.ചന്ദ്രസേനൻ്റെ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,സി.കെ.ആശ, മോൻസ് ജോസഫ് , സി.കെ. ശശിധരൻ, വി.കെ. സന്തോഷ് കുമാർ, എസ്. ഹനീഫാ റാവുത്തർ ,കെ.കെ. നീലകണ്ഠ കുറുപ്പ് എന്നിവർ പ്രസംഗിക്കും. വയോജന കമ്മീഷൻ ചെയർമാൻ കെ. സോമപ്രസാദ് , അംഗങ്ങളായ കെ.എൻ. കെ. നമ്പൂതിരി, ലോപ്പസ് മാത്യു എന്നിവരെ ആദരിക്കും. സുഹൃദ്സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക സമ്മേളനത്തിൽ അഡ്വ. വി.ബി. ബിനു അദ്ധ്യക്ഷത വഹിക്കും. കഥാപ്രസംഗം, കാവ്യ സന്ധ്യ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.


