ഏറ്റുമാനൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം : കാറിടിച്ച് വെട്ടിമുകൾ സ്വദേശിയായ വ്യാപാരി മരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ പാലാ റോഡിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കട്ടച്ചിറയിൽ പലചരക്ക് കട നടത്തുകയായിരുന്ന വെട്ടിമുകൾ കോട്ടൂർ ജോയി ഫിലിപ്പ് (65) ആണ് അപകടത്തിൽ മരിച്ചത്. പാലാ റോഡിൽ കിസ്മത്ത് പടിക്ക് സമീപം ഒക്ടോബർ 17 വെള്ളിയാഴ്ച ആയിരുന്നു അപകടം.ഏറ്റുമാനൂർ – പാലാ റോഡരികിൽ സ്കൂട്ടർ വെച്ച ശേഷം എതിരെയുള്ള കടയിലേക്ക് പോകുന്നതിനിടയിൽ കാറിടിച്ച് ഇദ്ദേഹത്തെ വീഴ്ത്തുകയായിരുന്നു.

Advertisements

അപകടത്തിൽപ്പെട്ട റോഡിൽ വീണ ഇദ്ദേഹത്തെ ഉടൻ തന്നെ തെള്ളകത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മേഴ്സി ജോയി,കുമ്മണ്ണൂർ പൈനാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: അജീന മോൾ പ്രിൻസ്, അമയാ മോൾ റിജോ, അമൃത തെരേസ ജോയി. മരുമക്കൾ: പ്രിൻസ്,റിജോ. സംസ്കാരം ഒക്ടോബർ 18 ഞായറാഴ്ച 3. 30-ന് കട്ടച്ചിറ സെയിൽമേരീസ്കട്ടച്ചിറ സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Hot Topics

Related Articles