29 പന്തില്‍ 94 റണ്‍സ് : ചരിത്രം സൃഷ്‌ടിച്ച് സൂര്യവംശി

ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്. കേവലം 29 പന്തില്‍ 94 റണ്‍സാണ് ഇന്ത്യ എ ഓപ്പണര്‍ സൂര്യവംശി അടിച്ചെടുത്തത്.ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ സൂര്യവംശി 30-ാം പന്തില്‍ പുറത്താവുകയായിരുന്നു. ഇപ്പോള്‍ റുതുരാജ് ഗെയ്കവാദ് (4), ക്യാപ്റ്റന്‍ തിലക് വര്‍മ (8) എന്നിവര്‍ ക്രീസിലുണ്ട്.

Advertisements

വെറും 11 പന്തില്‍ സൂര്യവംശി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും 15-കാരന്‍ ആക്രമിച്ച്‌ കളിച്ചു. എന്നാല്‍ സെഞ്ചുറിക്കരികെ വീഴുകയായിരുന്നു. എട്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്. സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി.

Hot Topics

Related Articles