ഫോട്ടോ : ലോക സംഗീത ദിനാഘോഷം കെ ജയകുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ എം പി ജോർജ്,
അഡ്വ വി ബി ബിനു,
പ്രേംപ്രകാശ്,
തിരുവിഴ ജയശങ്കർ ആർട്ടിസ്റ്റ് സുജാതൻ
എന്നിവർ സമീപം.
കോട്ടയം :
ആത്മയും കെ പി എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക സംഗീത ദിനാഘോഷങ്ങൾ കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ഫാ എം പി ജോർജ് സ്വാഗതവും തിരുവിഴ ജയശങ്കർ സംഗീത ദിന സന്ദേശവും, ബിനോയ് വേളൂർ പ്രേം പ്രകാശ് എന്നിവർ ആശംസകൾ നേർന്നു,ആത്മ ഗുരുശ്രേഷ്ഠ പുരസ്കാരം കെ ജയകുമാർ ഐഎസിന് വി ബി ബിനു നൽകി ആദരിച്ചു, തുടർന്ന് ആത്മ എല്ലാവർഷവും നൽകിവരുന്ന തീയേറ്റർ മ്യൂസിക് വയനാട്ട് രംഗത്തെ മികച്ച കലാകാരന്മാർക്കുള്ള അവാർഡുകളും നൽകി കോട്ടയം അച്ചൻ കുഞ്ഞിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തിയേറ്റർ അവാർഡ് നടി വീണാ നായർക്കും, വയലിൻ ജേക്കബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മ്യൂസിക് അവാർഡ് ഗായകൻ ഭരത് സജി കുമാറിനും ആർട്ടിസ്റ്റ് കേശവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഫൈൻ ആർട്ട് രംഗത്തെ അവാർഡ് ആർട്ടിസ്റ്റ് പി എം യേശുദാസിനും നൽകി. തുടർന്ന് കെ ജയകുമാർ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ ജയകുമാർ മ്യൂസിക് നൈറ്റ് ഉണ്ണികൃഷ്ണൻ ശിവാസിന്റെ നേതൃത്വത്തിലുള്ളശിവാസ് ഗോൾഡൻ ലൈവ് ഓർക്കസ്റയുടെ നേതൃത്വത്തിൽ അരങ്ങേറി,മികച്ച ഗായകരായ വിൽ സ്വരാജ്,ഭരത്, ജെറിൽ, അരുൺ,അപൂർവ്വ എന്നിവർ ഗാനങ്ങൾ ആലപിച്ചു രാജേഷ്, താൻസൺ എന്നിവർ പരിപാടി അവതരിപ്പിച്ചു.


