സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 10 ന് കോട്ടയത്ത്; 10 നും 11 നും പര്യടനം നടത്തും 

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ മാര്‍ച്ച് 10, 11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും

വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനം. സംസ്ഥാന സര്‍ക്കാര്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ചുള്ള അവബോധവും

ജനങ്ങളിലെത്തിക്കും. ഫെബ്രുവരി 20 ന് കാസര്‍കോടാണ് ജാഥ പര്യടനം

തുടങ്ങിയത്.  മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കി

ജില്ലയില്‍ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്. പി കെ ബിജു(മാനേജര്‍), സി

എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍.

മാര്‍ച്ച് 10ന് പകല്‍ മൂന്നിന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത് ചേരും. നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയത്തും വിപുലമായ സ്വീകരണസമ്മേളനങ്ങള്‍ നടക്കും. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ 11 ന് രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനം. 11 ന് പാലാ ടൗണില്‍ സ്വീകരണം നല്‍കും. മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട് ഒരുക്കും. 

നാലിന് ഏറ്റുമാനൂരില്‍ സ്വീകരണം. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ  പര്യടനം സമാപിക്കും.  മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിപുലമായ പ്രചാരണങ്ങളും സംഘടിപ്പിക്കും. കലാജാഥകള്‍ 6, 7 , 8 തീയതികളിലും ഫ്‌ലാഷ് മോബ് 7, 8, 9 തീയതികളിലും ജില്ലയില്‍ പര്യടനം നടത്തുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍, സംസ്ഥാന കമ്മിറ്റി അംഗം  കെ.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആര്‍.രഘുനാഥന്‍, സി.ജെ.ജോസഫ്, കെ.എം.രാധാകൃഷ്ണന്‍, സ റെജി സഖറിയ എന്നിവർ അറിയിച്ചു.

Hot Topics

Related Articles