പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ജെ.എസ്.വി.ബി.എസ്

പൊൻപള്ളി :സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ബി.എസ് ക്ലാസ്സുകൾ തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ വെകിട്ട്‌ 3.30 മുതൽ 7.30 വരെ . തിങ്കളാഴ്ച 3.45 നെ പതാക ഉയർത്തൽ തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി ഫാ. വി ബിൻ വർഗീസ് വെള്ളാപ്പള്ളി യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ഇടവക വികാരി വെരി.റവ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽച്ചിറയിൽ ഉത്ഘാടനം നിർവഹിക്കുന്നതും

 സി. കുറിയാക്കോസ് താനവേലിൽ, (പള്ളിട്രസ്റ്റി ) സി.ജെ മാത്യു മരങ്ങാട്ടിൽ  (പള്ളി സെക്രട്ടറി) ടി.സി ജോസഫ് തറയിൽ ( സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ) ബിനു. കെ.മാത്യു (അസിസ്റ്റന്റ് ഇൻസ്പെക്ടർ കോട്ടയം ഡിസ്ട്രിക്റ്റ്) എന്നിവർ ആശംസകൾ അർപ്പിക്കുന്നതും വി.ബി .എസ് ഡയറക്ടർ അനിൽ ഫിലിപ്പ് അടക്കാക്കുളത്തിൽ സ്വാഗതവും റെസ്റ്റിൻ രാജേഷ് കൃതജ്ഞതയും അറിയിക്കുന്നതാണ് തുടർന്ന് 4 മണി മുതൽ 7 മണി വരെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles