സുഖോയ് വിമാനം തകര്‍ന്ന് അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു; അപകടം നടന്നത് പരിശീലന പറക്കലിനിടെ

അസം: ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

Advertisements

അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇരട്ട സീറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്.

Hot Topics

Related Articles