ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്: ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കടുത്ത പ്രതികരണവുമായി സുകുമാരൻ നായർ 

ചങ്ങനാശേരി : ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.  ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറീലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി. സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന്  ലഭിച്ചതിൽ സന്തോഷം. ജനാധിപത്യം വിജയിക്കണം. അതിനു ശക്തമായ പ്രതിപക്ഷം വേണം. അതില്ലാതെ പോയതിന്റെ ഗതികേട് കേന്ദ്രത്തിലായാലും, കേരളത്തിലായാലും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു.  ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിൽ ഉണ്ടായപ്പോൾ ടോൺ മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.  അതുപോലെ കേരളത്തിലെ  ജനങ്ങൾക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെ ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കിൽ കേന്ദ്രത്തിന്റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എൻ എസ് എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻ എസ് എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Hot Topics

Related Articles