കേരളത്തിൽ ഇന്നും, നാളെയും ചൂട് കൂടും; 9 ജില്ലകളിൽ താപനില ഉയരും; കോട്ടയം ജില്ലയിൽ 3 ഡിഗ്രി – 5 ഡിഗ്രി വരെ താപനില ഉയരും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും  താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിൽ താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാനുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 – 5 ഡി​ഗ്രി വരെ കൂടുതലാണിത്.

Advertisements

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡി​ഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ  34ഡി​ഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡി​ഗ്രി കൂടുതലാണിത്.

Hot Topics

Related Articles