ഫോട്ടോ:തലയോലപറമ്പ് എസിഇ ടി ടിയുടെ ആഭിമുഖ്യത്തിൽ തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ ഹാളിൽ ഓൾ കേരള ചെസ് ടൂർണമെൻ്റ് സംഘടിപ്പിച്ചപ്പോൾ
തലയോലപറമ്പ്: മദ്യത്തിനും മയക്കുമരുന്നിനും രാസലഹരിക്കുമെതിരെ കൗമാരക്കാരെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ തലയോലപറമ്പ് എസിഇ ടി ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ചെസ് ടൂർണമെൻ്റിൽ മത്സരാർഥികളായി മാറ്റുരച്ചത് ആറു മുതൽ 86വയസുവരെപ്രായമുള്ളവർ. മത്സരം കുട്ടികളുടെ വലിയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. തമിഴ്നാട്ടിൽ നിന്നു നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാനെത്തിയതും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ ഹാളിൽ നടന്ന ടൂർണമെൻ്റ് തലയോലപറമ്പ് എസ് എച്ച് ഒ വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി250ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് ആകെ ഒരു ലക്ഷത്തോളംരൂപയാണ് സമ്മാനമായി നൽകിയത്.
മത്സരത്തിൽ മുഹമ്മദ് റിജ,മുഹമ്മദ്ഫസൽ, എസ്. സനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളോടെ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. എ സി ഇ ടി ടി ചെയർമാൻ വി.കെ. രമേശൻ, ജനറൽ കൺവീനർ ബിനുമോഹൻ,രക്ഷാധികാരി എം.ടി.തര്യച്ചൻ,ക്ലബ് പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ,ക്ലബ് സെക്രട്ടറി ബിജു പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


