കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം : ആർട്ട് ഗ്യാലറി കാൽനാട്ട് കർമ്മം നാളെ ജനുവരി 25 ന് നടക്കും. കാൽനാട്ടുകർമ്മം ക്ഷേത്രപദേശക സമിതി പ്രസിഡൻ്റ് ടി. സി രാമാനുജം നിർവഹിക്കും. മാർച്ച് 15 മുതൽ 24 വരെയാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം നടക്കുക. മഹാദേവക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ , സെക്രട്ടറി അജയ് ടി നായർ , വൈസ് പ്രസിഡൻ് കെ.ആർ സഞ്ജയ് വെട്ടുകുഴി , ജനറൽ കൺവീനർ ടി.സി ഗണേഷ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി ഹരികുമാർ, അസിസ്റ്റൻറ് കമ്മീഷണർ പി. ആർ മീര എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Advertisements


