അഡ്വ.കെ.ഫ്രാൻസിസ് ജോർജിൻ്റെ വിജയം ലക്ഷ്യമാക്കി യു ഡി എഫ് തിരുവാർപ്പ് മണ്ഡലം തൊഴിലാളി സംഗമം നടത്തി 

കോട്ടയം : കോട്ടയം ലോക്സഭ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിൻ്റെ വിജയം ലക്ഷ്യമാക്കി യു ഡി എഫ് തിരുവാർപ്പ് മണ്ഡലം തൊഴിലാളി സംഗമം നടത്തി .യു ഡി എഫ് ജില്ലാ ഭാരവാഹി ഫിൽസൺ മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയാവണം പാർലമെൻ്റ് തിരഞ്ഞെടുപ്പ്.കേന്ദ്ര-സംസ്ഥാന ഭരണ ഭീകരതയ്ക്കെതിരെ ജനങ്ങൾ ഒത്തൊരുമിച്ച് നിൽക്കുന്ന സാഹചര്യമാണുള്ളത്. ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ കേന്ദ്ര സർക്കാർ തൊഴിൽ മേഖലയിലെ അവകാശങ്ങൾ എടുത്തു മാറ്റിയിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. സമസ്ത മേഖലയിലും തൊഴിലാളികൾ അടിച്ചമർത്തപ്പെട്ടിരിക്കുന്നു.ഈ അവസരത്തിൽ കേന്ദ്ര തലത്തിൽ ഒരു മാറ്റം അനിവാര്യമാണ്. അത് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കണം.

തൊഴിലാളികൾക്ക് ദു:സ്സഹമായ ജീവിതം സമ്മാനിച്ച  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിഞ്ഞാട്ടത്തിന് അന്ത്യം വരുത്തുക എന്നതാവണം ഓരോ വോട്ടർമ്മാരുടെയും ലക്ഷ്യമെന്നും യോഗം വിലയിരുത്തി.രാജൻ തലത്തോട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട്  അഡ്വ.ജി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി, ബിനു ചെങ്ങളം, അസീസ് കുമാരനെല്ലൂർ ,റൂബി ചാക്കോ, സുമേഷ് കാഞ്ഞിരം, മുരളി കൃഷ്ണ, ഗ്രേസസ് പോൾ,പി.കെ ലാൽമണി,  സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ്  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles