അബ്ദുൾ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം ; വെൻ്റിലേറ്ററിലേക്ക് മാറ്റി 

ന്യൂസ് ഡെസ്ക് : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം. രോഗം മൂര്‍ച്ഛിതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ സൂഫിയയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും പി ഡി പി നേതാക്കളും ആശുപത്രിയിലുണ്ട്.

Hot Topics

Related Articles