തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം:ബിജെപിയുടെ വളർച്ച തിരുവനന്തപുരത്ത് പടിപടിയായിട്ടുള്ളതാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ സംഖ്യയിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടി കൈവരിച്ച മുന്നേറ്റങ്ങളാണ് ഇതിന് അടിസ്ഥാനം എന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ തവണ 35 സീറ്റുകളിൽ ബിജെപി വിജയിച്ചുവെന്നും, അതിനോട് ചേർന്ന 12 സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ സീറ്റുകളും അന്ന് ഉണ്ടായിരുന്നുവെന്നും, ഇത്തവണ ആ പരിശ്രമങ്ങളുടെ ഫലം കൊയ്യാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

ഓരോ തെരഞ്ഞെടുപ്പിനും വ്യത്യസ്തമായ രാഷ്ട്രീയ പാറ്റേണുകളാണുള്ളതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നോക്കിയല്ല ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഓരോന്നിനും വ്യത്യസ്തമായ രാഷ്ട്രീയ സ്വഭാവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഒരു കാര്യത്തിൽ സംശയമില്ലെന്നും, ബിജെപി വലിയ സംഖ്യയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുമെന്നത് ഉറപ്പാണെന്നും സുരേന്ദ്രൻ ആവർത്തിച്ചു. “അത് നിങ്ങൾ ഉറപ്പിച്ച് കൊള്ളൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടിക്കുള്ളിലെ പ്രവർത്തന ശൈലിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യുവമോർച്ചയിൽ തന്റെ സഹപ്രവർത്തകനായിരുന്ന നേതാവ് പിന്നീട് പാർട്ടിയിൽ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചതായും, താൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. രാജീവ് ജി പാർട്ടി പ്രസിഡന്റ് ആയിരുന്നപ്പോഴും ഇതേ രീതിയിലായിരുന്നു കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.മേയർ ആരാകുമെന്നോ ഡെപ്യൂട്ടി മേയർ ആരാകുമെന്നോ സംബന്ധിച്ച കാര്യങ്ങൾ രാജീവ് ജി അറിയിച്ചപ്പോഴാണ് താൻ അറിഞ്ഞതെന്നും, അത്തരത്തിലുള്ള വിഷയങ്ങളിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന പാർട്ടിയല്ല ബിജെപിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles