കിരീടമണിയിച്ച് കോൺഗ്രസ് സ്വീകരണം;വിവാദങ്ങൾക്കിടയിൽ തൃശ്ശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു

തൃശ്ശൂർ: വിവാദങ്ങൾക്കിടെ തൃശ്ശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ മുതൽ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഡോ. നിജി ജസ്റ്റിൻ മേയർ സ്ഥാനമേറ്റെടുത്തത്. 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ വിജയം നേടിയത്.സത്യപ്രതിജ്ഞയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ ഡോ. നിജി ജസ്റ്റിനിനെ ഷാൾ അണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. തുടർന്ന് മേയർ കോട്ടണിയിച്ചും ചടങ്ങുകൾ നടന്നു. കോൺഗ്രസിനുള്ളിൽ മേയർ സ്ഥാനത്തേക്ക് ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരുടെ പേരുകളാണ് ആദ്യം പരിഗണിച്ചിരുന്നത്. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് ഡിസിസി പ്രസിഡന്റ് നിജി ജസ്റ്റിനെയാണ് മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ഇതോടെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി രംഗത്തെത്തി.

Advertisements

പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ലാലി ജെയിംസ് വോട്ടെടുപ്പിൽ പങ്കെടുക്കുമോ എന്നതിൽ പോലും സംശയമുയർന്നു. എന്നാൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ലാലി ജെയിംസ് വോട്ടെടുപ്പിൽ പങ്കെടുത്തു. ലാലി ജെയിംസും രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിന് വോട്ട് ചെയ്തു.വോട്ടെടുപ്പിന് ശേഷം പ്രതികരിച്ച ലാലി ജെയിംസ്, പാർട്ടിക്കെതിരായ തന്റെ പ്രതിഷേധത്തിൽ നടപടി സ്വീകരിച്ചാൽ പരസ്യമായി പ്രതികരിക്കുമെന്നും വ്യക്തമാക്കി.അതേസമയം, പാർട്ടി നേതൃത്വം പണം വാങ്ങിയാണ് മേയർ പദവി വിറ്റതെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്. നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കാണാനായി പോയിരുന്നുവെന്നും അവർ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം ഇല്ലാത്തതിനാലാണ് പാർട്ടി തന്നെ തഴഞ്ഞതെന്നും ലാലി ജെയിംസ് പറഞ്ഞു.താനൊരു വിധവയാണെന്നും, രണ്ട് ദിവസം മുൻപാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും അവർ ആരോപിച്ചു. തന്നെ മേയറാക്കില്ലെന്ന് അറിഞ്ഞതോടെ തേറമ്പലിനെ കാണാനായി പോയെന്നും, തന്റെ മകൾ തേറമ്പലിനോട് വേദനയോടെ ചോദിച്ചപ്പോൾ മനസ്സ് തകർന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് നിർദേശിച്ചതെന്നും, എന്നിട്ടും തന്നെ ഒഴിവാക്കിയതായും അവർ ആരോപിച്ചു.ഒരു വർഷം എങ്കിലും മേയർ സ്ഥാനമേറ്റെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും അത് തനിക്ക് വേണ്ടെന്ന് വ്യക്തമാക്കിയതായും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles