തിരുവല്ല : ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
Advertisements
തിരുവല്ല കണ്ടുചിറയില് വീട്ടില്‍ മനീഷാണ് (27) അറസ്റ്റിലായത്. 19ന് വൈകിട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട അല്‍പസമയത്തിനകമാണ് സംഭവം. ടിടിഇയുടെ പരാതിയിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാ ടിടിഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടിടിഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കൊല്ലത്തേക്കു പോകുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്.

