കോട്ടയം : കഴിഞ്ഞ 10 വർഷമായിപിണറായി സർക്കാർ നടത്തിവരുന്ന പിൻവാതിൽ നിയമനങ്ങൾ യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ പുനപരിശോധിക്കുമെന്ന് മുൻമന്ത്രി കെ സി ജോസഫ് പറഞ്ഞു.
10 കൊല്ലമായി നിയമിച്ച കരാർ പിൻവാതിൽ നിയമനക്കാരെ സ്ഥിരപ്പെടുത്തുന്ന ജോലിയിലാണ് ഇപ്പോൾ പിണറായി സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് കടന്നുവരുന്ന കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയുടെ കോട്ടയം ജില്ലയിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജിൻ്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡൻ്റ് എ. എം ജാഫർഖാൻ, വൈസ് ക്യാപ്റ്റൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. പി സുനിൽ, ജാഥാ മാനേജർ സംസ്ഥാന ട്രഷറർ ബോബിൻ വി. പി, ഡി. സി. സി വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ, ഡി. സി. സി സെക്രട്ടറി ജോബിൻ ജേക്കബ്, കെ.എസ് യു ജില്ലാ പ്രസിഡന്റ് നൈസാം, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ ബി പ്രദീപ് കുമാർ, ജി എസ് ഉമാശങ്കർ, വി എൽ രാകേഷ് കമൽ,പി.എസ് വിനോദ്കുമാർ, ത്രേസ്യമ്മ മാത്യൂ,സോ ജോ തോമസ്,സഞ്ജയ് എസ് നായർ, അഷറഫ് പറപ്പള്ളി, റോജൻ മാത്യു,സംസ്ഥാന ഭാരവാഹികളായ ജാഫർ കെ.പി, എം. ഒ ഡെയ്‌സൺ, സി.ടി ഷാജി, അഷറഫ് പറപ്പള്ളി, റോജൻ മാത്യൂ, എൻ മഹേഷ്,എസ് ബിനോജ്,സി.എസ് രമേശ്, പി.ജെ ആന്റണി, സാബു മാത്യൂ, ഇ.എൻ.ഹർഷ കുമാർ, ബി.മോഹനചന്ദ്രൻ, വി.ഐ അബ്ദുൾ കരിം, എന്നിവർ സംസാരിച്ചു.


