യുഡിഎഫ് വാതിൽ ആർക്കും അടച്ചിട്ടില്ല;യുഡിഎഫ് വിട്ടുപോയവർ തിരിച്ചുവരേണ്ട സമയം ഇതാണ്’; കേരള കോൺഗ്രസ് (എം) തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: യുഡിഎഫ് വിട്ടുപോയവർ തിരിച്ചുവരേണ്ട സമയം ഇതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്ന കാര്യത്തിൽ അവർ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.അൻവർ യുഡിഎഫ് ബന്ധം ഉറപ്പിച്ചതായും ഇനി സാങ്കേതിക നടപടികൾ മാത്രമാണുള്ളതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകുമെന്നും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിൽ കേരള കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്നും കോഴിക്കോട് ചെറിയൊരു നോട്ടപ്പിശക് സംഭവിച്ചെങ്കിലും കൊല്ലം എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.അതേസമയം, ആർക്കെതിരെയും യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം ചേരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ജനാധിപത്യ ശക്തികളുടെ കേന്ദ്രീകരണമാണ് ഇപ്പോൾ ആവശ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനഹിതം തിരിച്ചറിഞ്ഞ് പോസിറ്റീവ് രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും യുഡിഎഫ് ദുർബലമായതുകൊണ്ടല്ല കേരള കോൺഗ്രസിനെ ക്ഷണിക്കുന്നതെന്നും മുന്നണി ശക്തമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Hot Topics

Related Articles