തിരുവനന്തപുരം: യുഡിഎഫിനും കോൺഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിൻ്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചക്ക് വർഗീയത പറയണമെന്നും വിഡി സതീശൻ പറഞ്ഞു.മതേതരത്വം സംരക്ഷിക്കലാണ്. ലീഗിൻ്റെയും കോൺഗ്രസിൻ്റെയും ആദ്യ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ
എന്നാല്‍, മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്‍റെയും മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്‍റെ ഭാവിയെ കുറിച്ചോ കേരളത്തിന്‍റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി.
പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്‍റെ മണ്ണില്‍ വിലപ്പോകില്ല. കോണ്‍ഗ്രസിന്‍റെയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
വർഗീയത സംസാരിക്കാനാണ് മോദി കേരളത്തിൽ എത്തിയതെന്ന് കെസി വേണുഗോപാലും തുറന്നടിച്ചു. കേരളത്തിലെ ചരിത്രം ആദ്യം പ്രധാനമന്ത്രി പഠിക്കണം.മുസ്ലിംലീഗിന്‍റെ ചരിത്രവും പഠിക്കണം. ഉത്തർപ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങൾ കേരളത്തിൽ വന്ന് പറയുന്നു. ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങൾ കൃത്യമായ മറുപടി നൽകും.ബാബറി മസ്ജിദ് തകർത്തപ്പോൾ റോഡിൽ ഇറങ്ങിയ അയ്യപ്പ ഭക്തർക്ക് സഹായം ചെയ്ത പാർട്ടിയാണ് ലീഗ്.അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ വെള്ളമൊഴിച്ച് തീ അണച്ച് പാർട്ടിയാണ് ലീഗെന്നും കെസി വേണുഗോപാൽ പറഞ്ഞു.


