വൈക്കം അംബിക മാർക്കറ്റിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; മരിച്ചത് മല്ലപ്പള്ളി സ്വദേശിനി

വെച്ചൂർ : വൈക്കം വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടം ഇന്ന് ഉച്ചയോടു കൂടിയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ വൈക്കത്തേക്ക് തിരിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles