വൈക്കത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം സ്റ്റേഷനിലേക്ക് കടയിലേക്ക് പാഞ്ഞ് കയറി ; മറവൻ തുരുത്ത് സ്വദേശിക്ക് പരിക്ക്

വൈക്കം:നിയന്ത്രണം വിട്ട കാർ സ്‌റ്റേഷണറി കടയിലേക്ക് പാഞ്ഞുകയറി സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. മറവൻതുരുത്ത് പാലാംകടവ് കൊച്ചിട വീട്ടിൽ സദാനന്ദനാ(65) ണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ സദാനന്ദൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. ഇന്ന് രാവിലെ 11ന് മറവൻതുരുത്ത് കടായി സ്കൂളിന് സമീപമായിരുന്നു അപകടം.
കടഉടമയായ സദാനന്ദൻ കരിപ്പാടത്തേക്ക് പോകാനായി ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് കയറുന്നതിനിടയിലാണ് കാർ സ്‌കൂട്ടറിൻ്റെ പിന്നിൽ ശക്തമായി ഇടിച്ചത്. ഈസമയം കടയുടെ മുൻവശത്ത് ഇരുന്നിരുന്ന ആലിൻ ചുവട് സ്വദേശിയായ 70 കാരൻ ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Advertisements

Hot Topics

Related Articles